Madhavam header
Above Pot

എൽ.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി.

Astrologer

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി എൽ.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി. ജനക്ഷേമവും മതനിരപേക്ഷതയും ഉറപ്പുവരുത്തിയാകും പ്രവർത്തനമെന്ന്​ സംസ്​ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പറഞ്ഞു.

രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രിക. ആദ്യഭാഗത്ത്​ 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന്​ 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അഭ്യസ്​തവിദ്യരായ യുവതലമുറക്ക്​ തൊഴിൽ നൽകുന്നതിനാണ്​ മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും, വീട്ടമ്മമാർക്ക്​ പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.

പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു​.

അഞ്ചുവർഷംകൊണ്ട്​ 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാൻ പദ്ധതി, മൂല്യവർധിത വ്യവസായങ്ങൾ സൃഷ്​ടിക്കും, സൂക്ഷ്​മ-ഇടത്തരം-ചെറുകിട മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്നും മൂന്നുലക്ഷമാക്കി ഉയർത്തുമെന്നും എ. വിജയരാഘവൻ പറഞ്ഞു.

പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്​കീം നടപ്പാക്കും. 6000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്​തത, റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്​, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്​ഗിൽഡ്​ പദ്ധതി, സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്​ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​, ഓ​േ​ട്ടാ-ടാക്​സി തൊഴിലാളികൾക്ക്​ പ്രത്യക പരിഗണന, മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട്​, തീരദേശ വികസനത്തിന്​ 5000 കോടിയുടെ പാക്കേജ്​, കടലാ​ക്രമണ ഭീഷണി മറിക്കടക്കാൻ പദ്ധതികൾ തുടങ്ങിയവയും എൽ.ഡി.എഫ്​ പ്രകടന പത്രികയിൽ പറയുന്നു.

ദാരിദ്ര്യ നിർമാജനത്തിന്​ 45 ലക്ഷം കുടുംബങ്ങൾക്ക്​ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വികസന സഹായ വായ്​പ, പ്രവാസി പുനരധിവാസത്തിന്​ മുന്തിയ പരിഗണന തുടങ്ങിയവയും പ്രകടനപത്രികയിൽ വാഗ്​ദാനം ചെയ്യുന്നു.”,പക്ഷെ ഇതിനെല്ലാം ഉള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നില്ല

Vadasheri Footer