ലോയേഴ്‌സ് കോൺഗ്രസ് അഭിഭാഷക അവകാശ ദിനം ആചരിച്ചു.
ചാവക്കാട് : ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഭിഭാഷക അവകാശ ദിനം ചാവക്കാട് കോർട്ട് അങ്കണത്തിന്റെ പുറത്ത് വെച്ച് ആചരിച്ചു .
ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് , വെൽഫെയർ ഫണ്ട് 30 ലക്ഷമായി വർദ്ധിപ്പിക്കൽ , അഭിഭാഷകർക്കും കുടുംബങ്ങൾക്കും മെഡിക്കൽ എയ്ഡ് ഏർപെടുത്തുക , പെൻഷൻ പദ്ധതി കൊണ്ട് വരുക , കുടുംബ കോടതി , ചെക്ക് കേസുകളിലെ കോർട്ട് ഫീ വർധന പിൻവലിക്കുക , പെറ്റി കേസുകൾക്കായി സായാഹ്ന കോടതി തുറക്കുക , ഓൺലൈൻ ഫയലിംഗ് കോടതി ജീവനക്കാരെ കൊണ്ട് ചെയ്പ്പിക്കുക, വെൽഫെയർ ഫണ്ട് വാങ്ങിയതിന് ശേഷവും അഭിഭാഷകരെ കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുക , വെൽഫെയർ ഫണ്ടിൽ ചേരുന്ന കാലാവധി 10 വർഷത്തിൽ നിന്ന് 15 വർഷമായി വർധിപ്പിക്കുക , ബാർ കൗൺസിൽ വെൽഫെയർ ഫണ്ട് തട്ടിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക , ലീഗൽ ബെനിഫിറ്റ് ഫണ്ട് മുഴുവനും കേരള ബാർ കൗൺസിലിന് തിരിച്ച് കൊടുക്കുക എന്നി ആവശ്യങ്ങൾ നടപ്പാക്കണം എന്ന സർക്കാരിനോട് ആവശ്യപ്പെട്ട ചാവക്കാട് കോടതി മുമ്പാകെ സമരപ്രഖ്യാപന സമ്മേളം നടത്തി.
ലോയേഴ്സ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . ലോയേഴ്സ് കോൺഗ്രസ് കോർട്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ ബിജു വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു . അഭിഭാഷകരായ അനീഷ ശങ്കർ, അഹമദ് ഷിബിൻ , കെ എം കുഞ്ഞിമുഹമ്മദ് , ജൂലി ജോർജ്, സ്റ്റോബി ജോസ് , ഷൈൻ മനയിൽ , അബ്ദുൽ സമദ് , ഫ്രെഡി പയസ്, കെ പി ബക്കർ , കെ ബി ഹരിദാസ്, ഷീജ ജോസഫ്, ജന്യ ചന്ദ്രൻ, ജോജോ ജേക്കബ് , വിജയൻ ചൊവല്ലൂർ ഫിർദൗസിയ, നാജിയ, കെസ്വിയ, മേരി ജോജോ , ഡാലി , സയന എന്നിവർ സംസാരിച്ചു