
സബ് ജില്ല കലോത്സവം, ലളിത ഗാനത്തിലും സംസ്കൃത ഗാനാലാ പനത്തിലും അമൽ മാധവിന് ഒന്നാം സ്ഥാനം.

ഗുരുവായൂർ : ചാവക്കാട് സബ്ജില്ലാ കലോത്സവത്തിൽ ലളിതഗാനത്തിലും സംസ്കൃത ഗാനാലാപനത്തിലും എ ഗ്രേഡ്ഓടെ ഒന്നാംസ്ഥാനം കരസ്ഥ മാക്കി ശ്രീകൃഷ്ണ സ്കൂളിലെ അമൽ മാധവ്. കൂടാതെ തമിഴ് പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടുകയും ചെയ്തു.

പ്രശസ്ത നാദസ്വര കലാകാരൻ പുഷ്പദാസിന്റെയും രാഗിലയുടെയും (സ്കൂൾ അധ്യാപിക )ഏക മകനാണ്, ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌വിദ്യാർത്ഥിയാണ്. ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിന്റെ കീഴിൽ വടശ്ശേരി ശിവദാസ് ആശാന്റെ കീഴിൽ നിന്നും ഒന്നരവർഷമായിഗുരുവായൂർ ദേവസ്വം വക വാദ്യ വിദ്യാലയത്തിൽ നാദസ്വരം അഭ്യസിക്കുന്നുമുണ്ട്
