
ബസിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂർ : rപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. കോതപറമ്പ് സ്വദേശിയും എസ്ഡിപിഐ കയ്‌പമംഗലം മണ്ഡലം മുൻ സെക്രട്ടറിയുമായ മുളക്കപ്പറമ്പിൽ എം കെ ഷെമീറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


എസ്ഡിപിഐയുടെ തൊഴിലാളി യൂണിയനായ എസ്ഡിടിയുവിന്റെ സംസ്ഥാന നേതാവുമാണ്. എറണാകുളത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസിൽ വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടി ബസ് ജീവനക്കാരെ വിവരം അറിയിച്ചതോടെ ബസ് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തി ഷെമീറിനെ പൊലീസിനു കൈമാറി.
