
ലഹരിക്കെതിരെ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ചർച്ച് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇടവക മതബോധന വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. തൃശ്ശൂർ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ദേവസ്സി പന്തല്ലൂക്കാരൻ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് നടന്ന റാലി അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. വികാരി ഫാദർ സെബി ചിറ്റാട്ടുകാര ആമുഖ പ്രഭാഷണം നടത്തി.

നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ ചേർന്ന സ്വീകരണ യോഗങ്ങളിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശം നൽകി. സിസ്റ്റർ റോസ മരിയ, ജോയ് തോമസ്, പി ഐ ലാസർ, മേഴ്സി ജോയ്, സി വി ലാൻസൺ, ലെനിൻ ചിരിയങ്കണ്ടത്, ജോഷി ചിരിയങ്കണ്ടത്, ഹെൽന വിൻസെൻ്റ്, കാതറീൻ ജെയിൻ, ഏഞ്ചൽ ജോയ്, വിനു ജോർജ്ജ്, സി. എൽ. അഖിൻസൺ എന്നിവർ പ്രസംഗിച്ചു.
