Header 1 vadesheri (working)

ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

Above Post Pazhidam (working)

മലപ്പുറം: വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്പത് പേര്ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്പ്കേരള എയ്ഡ്‌സ് കണ്ട്രോ്ള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്‌സ് ഉപയോഗിക്കുന്ന സംഘങ്ങളില്പെട്ടവരില്‍ ഉള്പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു

First Paragraph Rugmini Regency (working)

വളാഞ്ചേരിയില്‍ ആദ്യം ഒരാള്ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്‌സ് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു

എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡിഎംഒ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Second Paragraph  Amabdi Hadicrafts (working)