
എൽ എഫ് കോളേജിലെ മെറിറ്റ് ഡേ മന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്തു

ഗുരുവായൂർ: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക പരിജ്ഞാനത്തിനും സംരഭകത്വ ത്തിനും പ്രോത്സാഹനം നൽകുന്നതിനായി ലിറ്റിൽ ഫ്ളവർ സെൻ്റർ ഫോർ ഇന്നവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് സെൻ്ററിൻ്റേയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിൻ്റെ അറിവുകളിലേയ്ക്ക് കടന്ന് ആധുനിക ലോകത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സംസ്‌കൃതി സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റേയും ഉദ്ഘാടനവും മെറിറ്റ് ഡേ ആഘോഷവും കേന്ദ്ര പ്രകൃതിവാതകം, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.


ചടങ്ങിൽ വിദ്യാർത്ഥികളുടെ ആശയാവിഷ്കാരങ്ങൾ ഉൾചേർന്ന പ്രവർത്തന പദ്ധതിയുടെ രൂപരേഖ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ക്ക് . യുവതലമുറയുടെ നൂതന പദ്ധതികൾക്ക് മന്ത്രി പിന്തുണ പ്രഖ്യാപിച്ചു.
പ്രിൻസിപ്പൽ ഡോ.ജെ.ബിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ അസീസ്സി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ ഡോ.സി.ഫിലോ ജീസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് റ്റി.എസ് നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.