Post Header (woking) vadesheri

ലിറ്റിൽ ഫ്‌ളവർ കോളേജിൽ വായനാ വാരാചരണം.

Above Post Pazhidam (working)

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ (ഓട്ടോണമസ്) കോളേജിലെ വായനാ വാരാചരണം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് തൃശ്ശൂർ ലിറ്റററി ഫോറവും മലയാള ഗവേഷണ വിഭാഗവും, ലൈബ്രറിയും സംയുക്‌തമായി “എഴുത്തുകാരോടൊപ്പം” എന്ന സാഹിത്യ സംവാദ സദസ്സും അരങ്ങേറി. മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ഡോ. രാവുണ്ണി, . കെ. ഉണ്ണികൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, . മോഹൻ ദാസ് പാറപ്പുറത്ത്, രാജലക്ഷ്മി മാനഴി, ഷാജു പുതൂർ, ഡോ. അഞ്ജലി മേനോൻ, അപർണ്ണ ബാലകൃഷ്ണൻ, സന്ധ്യ അറക്കൽ എന്നിവരും സാഹിത്യ സംവാദ സദസ്സിൽ പങ്കെടുത്തു.

Ambiswami restaurant

കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും ലൈബ്രറി ക്ലബ്ബ് അംഗവുമായ അഞ്ജലി എസ്. നായർ വായനാ സാഹിത്യ സംവാദത്തിന് നേതൃത്വം നല്കി. സ്നേഹ കെ.എച്ച്. സ്വാഗതവും ലൈബ്രറി ക്ലബ്ബ് അംഗം വിഷ്ണുപ്രിയ നന്ദിയും നിർവ്വഹിച്ചു.
വായനാവാരാചരണത്തിൻ്റെ ഭാഗമായി 26വരെ മലയാള സാഹിത്യത്തിൽ വളരുന്ന പ്രതിഭകളായ ഡെറി പോൾ, കെ.പി. കൃഷ്ണനുണ്ണി, സ്വാതി സുരേഷ്, ജോഫി റാഫി, റൗഷ പി. അലി, രജിത കെ. രവി എന്നിവരുടെ പ്രഭാഷണങ്ങളും വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങളും അരങ്ങേറും.