
എൽ എഫ് കോളേജിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടണോമസ് കോളേജിൽ, രസതന്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനത്തോടൊപ്പം പൂർവ്വ അധ്യാപക അനധ്യാപക വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.

ഡോക്ടർ സിസ്റ്റർ ജെ.ബിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്ന ഡോക്ടർ സിസ്റ്റർ മോളി ക്ലെയർ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ പൂർവ്വ അധ്യാപക അനധ്യാപകരെ ആദരിച്ചു. ഇന്ത്യൻ നോളജ് സിസ്റ്റവും (IKS) കേരള നോളജ് സിസ്റ്റവും (KKS) ആയി ബന്ധപ്പെട്ട രസതന്ത്ര പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.സംസ്കൃത വിഭാഗം മേധാവിയും ഐ കെ എസ് കോർഡിനേറ്ററുമായ ഡോക്ടർ ജസ്റ്റിൻ പിജി എക്സ്പോ ഉദ്ഘാടനം ചെയ്തു.
