
എൽ എഫ് കോളേജിൽ മൾട്ടി മീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അസോസിയേഷൻ.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്), മൾട്ടീമീഡിയ ,വിഷ്വൽ
കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നാഷണൽ വർക്ക് ഷോപ്പും നടന്നു.
കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ മൈസൂരിലെ ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമായ കൃഷ്ണരാജ് കെ. ആർ. ഉദ്ഘാടന ചെയ്തു

കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലൗലി ജേക്കബ് അദ്ധ്യക്ഷയായിരുന്നു. സിസ്റ്റർ. ജിൻസ കെ. ജോയ്, അൽജോ ജോസ് എന്നിവർ സംസാരിച്ചു. .ജിത്തു ജോർജ് , നിധിഷ വി. ജെ.
സുധീഷ പി. എസ്. , ഭാഗ്യ കെ. പി. എന്നിവർ പങ്കെടുത്തു.
