
എൽ എഫ് കോളേജിൽ “ഹൊറൈസൺ കോൺക്‌ളെവ്” സംഘടിപ്പിച്ചു.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോമസ് ഗണിതശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ സെമിനാർ “ഹൊറൈസൺ കോൺക്‌ളെവ്” സംഘടിപ്പിച്ചു. കേരള മാത്തമാറ്റിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെ. ബിൻസി അധ്യക്ഷപദം അലങ്കരിച്ചു.

നെതർ ലെൻസിലെ റോയൽ ഫിലിപ്സ് കമ്പനി സീനിയർ സൈന്റിസ്റ്റും സീനിയർ പ്രോഡക്റ്റ് ഓണറുമായ ഡോ. ബാബു വർഗീസ്, കൊച്ചി സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിനു പിൻഡോ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സെമിനാറിൽ രാജ്യാന്തര തലത്തിലുള്ള ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. സെമിനാറിൽ വിവിധ ശാസ്ത്രശാഖകളെ സ്പർശിക്കുന്ന തരത്തിൽ ഗവേഷണ വിഷയങ്ങളിലെ പുതുമകളും, സാധ്യതകളും ചർച്ച ചെയ്തു. ഗവേഷണവുമായി ബന്ധപ്പെട്ട് പുതിയ ഉൾകാഴ്ച നൽകാൻ ഈ അന്തർദേശീയ സെമിനാറിന് സാധിച്ചു.
