
എൽ എഫ് കോളേജിൽ ഫോക് ലോർ ദിനാചരണം.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജ് മലയാള വിഭാഗം ഫോക് ലോർ ദിനാചരണവും ഫോക് ലോർ ക്ലബ്ബിൻറെ ഈ വർഷത്തെ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും വേലൂർ ആർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാദർ ഡോക്ടർ ജോർജ് തേനാടിക്കുളം നിർവഹിച്ചു . പണിയരുടെ ജീവിതത്തെയുംസംസ്കാരത്തെയും കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം പണിയരുടെ പാട്ടുകളും വിദ്യാർത്ഥികൾക്കായി പങ്കുവച്ചു.

കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ ജെ ബിൻസി അധ്യക്ഷത വഹിച്ചു .. ഫോക് ലോര്‍ ക്ലബ് സെക്രട്ടറി ഭാവന സ്വാഗതവും ഒന്നാംവർഷ എം എ മലയാളം വിദ്യാർഥിനി അനഘ നന്ദിയും പറഞ്ഞു . മലയാളം വിദ്യാർഥി നാജിയയായിരുന്നു അവതാരക. വിദ്യാർത്ഥികളുടെ ഗവേഷണാത്മകമായ ചോദ്യങ്ങൾക്ക് ഫാദർ ഉത്തരം നൽകി. ഫോക് ലോർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ എക്സിബിഷനും നാട്ടുഭക്ഷണവും ഒരുക്കിയിരുന്നു.