Post Header (woking) vadesheri

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ ആൺകുട്ടികൾക്കും പ്രവേശനം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ആണ്കുട്ടികൾക്കും പ്രവേശനം നൽകുന്ന കാര്യത്തിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നു പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഡോ. ജെ. ബിന്‍സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ മാനേജ്‌മെന്റുമായി നടന്ന്‌ കൊണ്ടിരിക്കുകയാണെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു . സപ്തതി വർഷത്തിൽ കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചതായി കാര്യം ജനനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ

Ambiswami restaurant

ഓട്ടോണമസ് അംഗീകാരത്തിന്റെ ഭാഗമായ് ദേശീയതലത്തിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെക്കുന്നതിനായി രാജ്യ-രാജ്യാന്തരതലത്തില്‍ മികച്ച റാങ്കിങിലുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസവിചക്ഷണരുമായുള്ള പ്രാരംഭചര്‍ച്ചകളും നടപടികളും ആരംഭിച്ചു അതിന്റെ അടിസ്ഥാനത്തിൽ പുതിയ കാലത്തിനനുയോജ്യമായ അന്തര്‍ദ്ദേശീയനിലവാരത്തിലുള്ള നിരവധി പുതിയകോഴ്സുകളും ജോലിസാധ്യതകളും സാധാരണക്കാര്‍ക്ക് നൽകാൻ കഴിയും

. ഇന്ത്യയിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിക്കൊണ്ട്, ദേശീയതലത്തില്‍തന്നെ മുന്‍നിരയിലെത്താന്‍ കോളേജിന് കഴിഞ്ഞിട്ടുണ്ട്. . നിലവില്‍ രണ്ട് പിഎച്ച്. ഡി. ഗവേഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് ഒമ്പത് പി. ജി. പ്രോഗ്രാമുകളും പതിനഞ്ച് യു.ജി. പ്രോഗ്രാമുകളും നല്‍കാന്‍ കഴിയുന്നുണ്ട്. മറ്റു കോളേജുകളില്‍ ഏറെയില്ലാത്ത തൊഴില്‍സാധ്യത കൂടുതലുള്ള ബിവോക്, മള്‍ട്ടിമീഡിയ യു.ജി, പി.ജി. പ്രോഗ്രാമുകള്‍ ഈ കലാലയത്തിന്റെ സവിശേഷതയാണ്. നാലു വർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലൈബ്രറി സയൻസ് ഇൻഫോർമേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ 31 മൈനർ കോഴ്സുകളും 14 മൾട്ടിഡിസിപ്ലിനറി കോഴ്സുകളും നൽകിവരുന്നു. ഏറെ തൊഴിൽസാധ്യതയും കാലത്തിന് അനുയോജ്യവുമായ എ ഐ സി റ്റി ഇ അംഗീകാരമുള്ള ബി ബി എ തുടങ്ങിയ കോഴ്സുകളിലൂടെ പുതിയ സാധ്യതകളാണ് കോളേജ് ഒരുക്കുന്നത്.

Second Paragraph  Rugmini (working)

നാക് അക്രഡിറ്റേഷനില്‍ ഇടംനേടാനാകാത്ത കോളേജുകള്‍ക്ക് മാര്‍ഗ്ഗദര്‍ശ്ശിയായും മെന്റര്‍ സ്ഥാപനമായും യു.ജി.സി. യുടെ പരാമര്‍ശ് സ്കീം വഴി ഈ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കീമിന്റെ ഭാഗമായ അന്‍സാര്‍ കോളേജിന് നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. തീരദേശമേഖലകളിൽ സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലുള്ള ഇടങ്ങളിൽ പ്രതിജ്ഞാബദ്ധതയോടെയുള്ള എൻ എസ് എസ് ,എൻ സി സി കൂട്ടായ്മകളുടെ സേവനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

11 ന് നടക്കുന്ന സപ്തതി ആഘോഷ ചടങ്ങിൽ 70 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, ചെലവും നൽകും, ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ട സഹായം അന്ന് നൽകും, ക്യാൻസർ രോഗികൾക്ക് വേണ്ടി ചികിത്സാ സഹായം നൽകും. വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ നിർമ്മൽ മരിയ, ഡോ. ജൂലി ഡൊമനിക്, ഡോ. ഹിത പോള്‍സണ്‍, ഡോ. ജസ്റ്റിന്‍ പി. ജി. കോളേജ് യൂണിയന്‍ ഭാരവാഹികൾ ആയ റിമ ഫൈസല്‍, അഞ്ജലി എസ്. നായര്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

Third paragraph