Header 1 vadesheri (working)

കുഴിങ്ങര സി.എച്ച്.എം കലാ സാംസ്കാരിക സമിതിയുടെ വാർഷികാഘോഷവും കുടുംബ സംഗമവും.

Above Post Pazhidam (working)

പുന്നയൂർ: കുഴിങ്ങര സി.എച്ച്.എം കലാ സാംസ്കാരിക സമിതി മുപ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കുന്നംബത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബുഷറ ഷംസുദ്ദീൻ, എടക്കര പോക്കർ ഹാജി സ്കൂൾ പൂർവ വിദ്യാർഥി ഡോ. ലാസിമ എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു. കോൺഗ്രസ് നേതാവ് പി.അലിയാർ, കോയഹാജി എന്നിവർ പുരസ്കാരം വിതരണം ചെയ്തു. ചിറക്കൽ ഐ.ജി. സ്കൂൾ പ്രിൻസിപ്പിൽ ഡോ.അഷറഫ് ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നൽ്കി. ഡോ. ലാസിമ, എം.പി. അഷക്കർ കുഴിങ്ങര, നൗഫൽ കുന്നമ്പത്ത്, പി.റഷീദ്, പി. ഫാസിൽ എന്നിവർ സംസാരിച്ചു. കെ. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു.

First Paragraph Rugmini Regency (working)