Header Aryabhvavan

കുതിരാൻ തുരങ്കം , ഗതാഗതത്തിനായി അഗ്നി രക്ഷാസേനയുടെ അനുമതി

Above article- 1

തൃശ്ശൂർ: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് അഗ്നി രക്ഷാ സേന അനുമതി നൽകി. തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ തൃപ്തികരമാണെന്ന് അഗ്നി രക്ഷാ സേന ജില്ലാ മേധാവി അരുൺ ഭാസ്കർ അറിയിച്ചു.

തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കാർബൺ മോണോക്സൈഡ് നീക്കാൻ പ്രത്യേക ഫാനുകൾ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നി ബാധ ഉണ്ടായാൽ അണയ്ക്കാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാണെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തൽ. തീ അണയ്ക്കാൻ രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തിൽ ഉള്ളത്. ഫയർ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. ഒരുക്കങ്ങൾ തൃപ്തികരമെന്നു പാലക്കാട്‌
റീജിയണൽ ഫയർ ഓഫീസർ ശ്രീജിത് പ്രതികരിച്ചു.

Astrologer

രണ്ട് ദിവസത്തിനുള്ളിൽ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഫയർ ഫോഴ്സ് ജില്ല മേധാവി അരുൺ ഭാസ്കർ പറഞ്ഞു

Vadasheri Footer