Post Header (woking) vadesheri

കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കി നൃത്താവിഷ്‌കാരം

Above Post Pazhidam (working)

ഗുരുവായൂർ ; ശ്രീകൃഷ്ണ‌ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കി ‘കുറൂരമ്മയും കൃഷ്‌ണനും’ എന്ന പ്രത്യേക നൃത്താവിഷ്‌കാരം ഗുരുവായൂർ മേല്പ‌ത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും,ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്‌ണഭക്‌തയുമായ സുധാ പീതാംബരനാണ് അര മണിക്കൂർ നീണ്ടു- നിൽക്കുന്ന സോളോ മോഹിനിയാട്ട പരിപാടി അവതരിപ്പിക്കുന്നത്.

Ambiswami restaurant

കുറൂരില്ലത്ത് വരുന്ന ഗൗരി പിന്നീട് കുറൂരമ്മയാകുന്നത്, കുറൂരമ്മയോടൊപ്പം താമ സിക്കുന്ന ബാലൻ ഉണ്ണിക്കണ്ണനാണെന്ന് മനസ്സിലാക്കാതെ വില്ല്വമംഗലം സാമിയാർ പൂജ ചെയ്യുന്നത്, വികൃതികൾ കാണിക്കുന്ന ബാലനെ കുറൂരമ്മ കലത്തിൽ അടക്കുന്നത്, ഒടുവിൽ, ബാലനായി എത്തിയത് ഭഗവാൻ കൃഷ്ണ‌ൻ തന്നെയാണെന്ന് കുറൂരമ്മ മനസ്സിലാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഈ ഇനത്തിൽ ദ്യശ്യവൽക്കരിക്കുന്നു. ഡിസം 9 ന് ഉച്ചക്ക് 1 മണിക്കാണ് ആദ്യാവതരണം.

Second Paragraph  Rugmini (working)

പ്രശസ്ത നാട്യശാസ്ത്ര വിദഗ്ദ്ധനും കഥകളി നടനുമായ ഡോ.സി പി ഉണ്ണിക്യ ഷ്ണനാണ് രചനയും കൊറിയോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത്. സംഗീതാദ്ധ്യാപകനായ ബാബുരാജ് പെരുമ്പാവൂരാണ് സംഗീത സംവിധാനം.

കാലടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്‌ടർ സുധാ പീതാംബരനെ കൂടാതെ, സീനിയർ അദ്ധ്യാപിക അക്ഷര വി. ആർ.,കൾച്ചറൽ അംബാസഡറും സീനിയർ അദ്ധ്യാപികയുമായ അനില ജോഷി,അദ്ധ്യാപികമാരായ ദേവപ്രിയ ജി. അഖില ശിവൻഎന്നിവർ സോളോ നൃത്തപരിപാടികൾ അവതരിപ്പിക്കും.

Third paragraph

ശ്രീകുമാർ ഊരകം (വായ്‌പ്പാട്ട്), ആർ എൽവി.വേണു കുറുമശ്ശേരി (മൃദംഗം), പി.ബി ബാബുരാജ് (വയലിൻ & സ്പെഷ്യൽ ഇഫക്‌ട്). എ.കെ. രഘുനാഥൻ (പുല്ലാങ്കുഴൽ). അനില ജോഷി, രഹന നന്ദകുമാർ, അനുപമ അനിൽകുമാർ
(നട്ടുവാങ്കം), സുരേന്ദ്രൻ ഊരകം (ചമയം) എന്നിവർ പിന്നണിയിൽ പ്രവർത്തിക്കും.

വാർത്ത സമ്മേളനത്തിൽ പ്രൊഫ പി.വി പീതാംബരൻ, പ്രമോട്ടർ ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കാലടി, ഡോ.സി.പി ഉണ്ണികൃഷ്‌ണൻ, നർത്തകിമാരായ സുധാ പീതാംബരൻ, അനില ജോഷി, അനുപമ അനിൽകുമാർ. എന്നിവർ പങ്കെടുത്തു