Post Header (woking) vadesheri

കുറി സംഖ്യ നല്കിയില്ല, എം ഡിക്ക് വാറണ്ട് .

Above Post Pazhidam (working)

തൃശൂർ : വിധിപ്രകാരം കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാടക്കത്തറയിലുള്ള കാക്കനാട്ട് വീട്ടിൽ കെ.എഫ്.ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻ്റ് ലോൺസ് (പി) ലിമിററഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

Arya bhavan inner

Second Paragraph  Sarovaram(working)

കുറി വെച്ചിട്ടും സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ജോർജ് ഫയൽ ചെയ്ത ഹർജിയിൽ 51,000 രൂപയും 12% പലിശയും ചിലവിലേക്ക് 5000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്നു് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പ്രകടിപ്പിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.