Above Pot

കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്നുപേർ അറസ്റ്റിൽ

കുന്നംകുളം : കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മൂന്നുപേർ അറസ്റ്റിൽ. കുന്നംകുളം പയ്യൂർ മൺപറമ്പത്ത് വീട്ടിൽ പുഷ്പൻ മകൻ മുകേഷ്(23) ,പയ്യൂർ മമ്രസായില്ലത്ത് ഹനീഫ മകൻ അബു (26) , ചെമ്മണ്ണൂർ സ്ഥാനപറമ്പൻ ഉങ്ങുമ്മൽ വീട്ടിൽ മനോജ് മകൻ കിരൺ (21) എന്നിവരാണ് അറസ്റ്റിലായത് . മാരക മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പോലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിനിടെ വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പോലീസിൻ്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

First Paragraph  728-90

Second Paragraph (saravana bhavan

പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പ്രധാനമായും നടക്കുന്നത്.

അതേ സമയം പുതുവല്‍സരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാര്‍ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന‍്റെ കര്‍ശന നിലപാടുകളുമാണ് ആഘോഷങ്ങൾ കുറയാൻ പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിൽ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടിപ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.