Header 1 vadesheri (working)

റോട്ടറി എക്സലൻസ് പുരസ്കാരം ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്.

Above Post Pazhidam (working)

കുന്നംകുളം : റോട്ടറി എക്സലൻസ് പുരസ്കാരം ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം ചെയർമാനും അഹമ്മദാബാദ് ഭദ്രാസനം മെത്രാപോലീത്തയുമായ ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്. വടക്കേ ഇന്ത്യയിലെ ആദിവാസി കോളനികളിൽ ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ “ജ്യോതിസ് ആശ്രമം” നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും, നാടിനും മാതൃകയാണ്. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കുന്നംകുളത്തുകാർക്ക് നൽകുന്നതാണ് റോട്ടറി എക്സലൻസ് പുരസ്കാരം.

First Paragraph Rugmini Regency (working)

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ,
പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പ്രശസ്ത സർജൻ
ഡോ : ആർ.എം വർമ്മ വ്യവസായി ഉജാല രാമചന്ദ്രൻ തുടങ്ങിയ പ്രതിഭകൾക്കാണ് മുൻകാലങ്ങളിൽ റോട്ടറി എക്സലൻസ് പുരസ്കാരം നൽകിയിട്ടുള്ളത്. ഫെബ്രുവരിയിൽ കുന്നംകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറുമെന്ന് റോട്ടറി ഭാരവാഹികളായ പ്രസിഡണ്ട് ലെബീബ് ഹസ്സൻ സെക്രട്ടറി വി.കെ ഡെന്നി ട്രഷറർ സക്കറിയ ചീരൻ വൊക്കേഷണൽ ഡയറക്ടർ ഡോ: ബി. ശുശാന്ത് എന്നിവർ അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)