Madhavam header
Above Pot

അഗതി രഹിത കുന്നംകുളം – 2019 മെഡിക്കൽ ക്യാമ്പും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.

.കുന്നംകുളം : അഗതി രഹിത കേരളം – 2019. പദ്ധതിയുടെ ഭാഗമായി, നഗരസഭാ പ്രദേശത്തെ അശരണരായ വ്യക്തികൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പും, ധാന്യ കിറ്റ് വിതരണവും നടത്തി. നഗരസഭ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു .

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഗീത ശശി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, സി.ഡി.എസ്. ചെയർപേർസൺ ഷിജി നികേഷ് ,സി.ഡി.എസ്. മെമ്പർസെക്രട്ടറി സിനി.സി.ഒ എന്നിവർ സംസാരിച്ചു.
169 ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും കൗൺസിലർമാരും സന്നിഹിതരായിരുന്നു.

Astrologer

new consultancy

സർക്കാർ ആശുപത്രി ഡോക്ടർമാരുടെ നേതൃത്വത്തിൽ അലോപ്പതി , ആയുർവ്വേദം ,ഹോമിയോ വിഭാഗങ്ങളിൽ ആശ്രയ ഗുണഭോക്താക്കൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
ആരോഗ്യപരമായ കാരണങ്ങളാലും, സംരക്ഷിക്കുവാൻ ആരും ഇല്ലാത്തവരുമായ നഗരസഭാ പ്രദേശത്തുള്ളവരേയാണ് ആശ്രയ ഗുണഭോക്താക്കളായി തെരെഞ്ഞെടുത്തിട്ടുള്ളത്.ഇവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിയ്ക്കുമെന്ന് ചെയർ പേർസൺ സീത രവീന്ദ്രൻ പറഞ്ഞു

buy and sell new

Vadasheri Footer