Above Pot

കുന്നംകുളം നഗര സഭയിലെ 97 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നഗര സഭ അനുമതി നൽകി

കുന്നംകുളം: കുന്നംകുളം നഗരസഭയിൽ അടുപൂട്ടിമേഖലയിലെ 80 കുടുംബങ്ങൾക്കും. പാറപുറത്ത് നിന്നും മാറ്റിപാർപിച്ച 17 കുടുംബങ്ങൾക്കും പട്ടയം അനുവദിക്കുന്നതിന് തഹസീൽദാർക്ക് നിരാക്ഷേപ പത്രം സമർപിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടുപൂട്ടി മേഖലയിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനായി നഗരസഭയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് നിരക്ഷേപ പത്രം സമർപ്പിക്കാൻ തീരുമാനമെടുത്തത് .കന്നുകാലി മേച്ചിൽസ്ഥലത്തേക്ക് നഗര വികസനത്തിനുവേണ്ടി മാറ്റി താമസിപ്പിച്ചകുടംബത്തിന് പട്ടയം ലഭിക്കാനുള്ള നടപടിപൂർത്തിയാക്കണമെന്ന് ആവശ്യപെട്ട് ആർ എം പി അംഗം ബിനീഷ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേനെ യോഗം അംഗീകരിച്ചു.

First Paragraph  728-90

കഴിഞ്ഞ കൗൺസിൽ യോഗത്തിനിടെ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഭരണ സമിതി ഖേദം പ്രകടിപ്പി ച്ചു. നഗര സഭ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് വൈസ് ചെയർമാൻ പി എം സുരേഷ് ഖേദപ്രകടനം നടത്തിയത്. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് അന്ന്നടന്നത്. സംഭവത്തിൽ ഖേദമുണ്ടെന്നും, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അഗങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും സുരേഷ് ആവശ്യപെട്ടു. കഴിഞ്ഞ 18 ന് നടന്ന കൗൺസിൽ യോഗത്തിലാണ് അംഗങ്ങൾ കൗൺസിൽ ഹാളിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Second Paragraph (saravana bhavan

വാർഡ് സഭ ചേരുന്ന അതേസമയം തന്നെ അടിയന്തിര കൗൺസിൽ യോഗം വിളിച്ചുചേർത്തതാണ് കയ്യാങ്കളിയിലേക്കെത്തിയ തർക്കം ഉടലെടുത്തത്. സംഭവത്തിന്റെ പ്രതിഷേധ സൂചകമായി പ്ലകാർഡുകളുമായെത്തിയ യു ഡി എഫ് അംഗങ്ങൾ യോഗം അവസാനിക്കും വരെ നടുത്തളത്തിൽ കുത്തിയിരുന്നു. അന്ന് നടന്നത് തീർത്തും നിയമലംഘനവും, ജനാധിപത്യ വിരുദ്ധവുമായ നിലപാടായിരുന്നുവെന്നും, പ്രതിപക്ഷത്തെ അപമാനിക്കുന്ന നിലപാടാണ് ഭരണ സമതിയായ സി പി എം സ്വീകരിച്ചതെന്നും സി എം പി അംഗം ജയ്സിംഗ്കൃഷ്ണൻ പറഞ്ഞു. പ്രതിഷേധവുമായി വാക്കൗട്ട്് നടത്തുന്നതിനിടെ അജണ്ട വായിക്കാനൊരുങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായതെന്നും, ഭരണ സമതി ഖേദംപ്രകടിപ്പിച്ചതിനാൽ ഗൗരവമായ പ്രതിഷേധത്തിൽ നിന്നും പിൻമാറുന്നതായും ജയ്സിംഗ് പറഞ്ഞു. ചെയർപഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായിരുന്നു.