Header 1

കുടുംബശ്രീ ജില്ലാ മിഷൻ ബ്രീസ് &ബീറ്റ്സ് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന “ബ്രീസ് ആൻഡ് ബീറ്റ്സ്” എന്ന പേരിൽ ഫെബ്രുവരി 22 മുതൽ 26 വരെ നീളുന്ന തീരദേശ സംഗമത്തിന് ചാവക്കാട് ബീച്ചിൽ ആവേശോജ്വലമായ തുടക്കം കുറിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം എംഎൽഎ എൻ. കെ അക്ബർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. “സ്ത്രീ ശാക്തീകരണ മേഖലയിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ” അദ്ദേഹം ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു.

Above Pot

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജീന എം.എം, തുടങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരും, വടക്കേക്കാട് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റഷീദ് കെ.വി, വലപ്പാട് സിഡിഎസ് ചെയർപേഴ്സൺ സുനിത ബാബു, മുല്ലശ്ശേരി സിഡിഎസ് ചെയർപേഴ്സൺ രജനി സജീവൻ, ഒരുമനയൂർ സി ഡി എസ് ചെയർപേഴ്സൺ സുലൈഖ ഖാദർ, എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. ,സലിൽ യു സ്വാഗതം പറഞ്ഞ ചടങ്ങിന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ജീന രാജീവ് നന്ദി അറിയിച്ചു.

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് രുചിയുടെ വേറിട്ട അനുഭവം നൽകുവാൻ 9 ഫുഡ് കോർട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. അട്ടപ്പാടിയിൽ നിന്നും വനസുന്ദരിയും , എറണാകുളത്തു നിന്നും വിവിധതര പായസങ്ങളും , മന്തി, ഫ്രൈഡ് റൈസ് ഒരുക്കി മലപ്പുറം ജില്ലയും, തട്ട് ദോശ , ബൺ പൊറോട്ട , പഴംപൊരി ബീഫ് , ചിക്കൻ പിരട്ട് , ചായ സ്നാക്ക്സ് തുടങ്ങിയ നിരവധി ഭക്ഷ്യവിഭവങ്ങളാണ് വിവിധ സംരംഭങ്ങളും ചേർന്നു സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

പന്ത്രണ്ടോളം സ്റ്റാളുകളിലായ് തൃശ്ശൂരിന്റെ സാംസ്കാരികതനിമ ഉയർത്തി പിടിക്കുന്ന, കുത്താമ്പുള്ളി നെയ്ത്തു ഗ്രാമത്തിൽ നിന്നുള്ള സംരഭകരുടെ തുണിത്തരങ്ങൾ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കര കൗശല വസ്തുക്കൾ, കേരള ചിക്കൻ, ബ്രാൻഡ് ചെയ്യപ്പെട്ട ചിപ്സ്, ശർക്കരവരട്ടി,സൗന്ദര്യ വർദ്ധക വസ്തുക്കൾ, ക്ലീനിങ് പ്രോഡക്ടസ്, ആയുർവേദ ഉത്പന്നങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യം നിറഞ്ഞ ശേഖരമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഇരുപത്തിഎട്ടിൽ പരം കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങൾ ആണ് ബീച്ച് ഫെസ്റ്റിവലിനെ ആകർഷകമാക്കുന്നത്

ബീച്ച് ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കി തൈവമക്കൾ നാടൻപാട്ടുകൾ ശ്രദ്ധേയമായി. കലാകാരികൾക്ക് കലയുടെ മാറ്റുരക്കാൻ വേദിയൊരുക്കി ചാവക്കാട് ബ്ലോക്കിലെ വിവിധ CDS കളിൽ നിന്ന് കൈകൊട്ടി കളി, കിണ്ണം കളി, ഡബിൾ ഡാൻസ് തുടങ്ങീ ഇരുപതോളം കലാപരിപാടികൾ കുടുംബശ്രീ അംഗങ്ങളും ബാലസഭ കുട്ടികളും അവതരിപ്പിച്ചു. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി മെഹന്തി ഫെസ്റ്റ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.