ചാവക്കാട് കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു
ചാവക്കാട് : നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അത്തരം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശുദ്ധജല ക്ഷാമമെന്ന ആഗോള പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാനത്തിന് ജല്‍ജീവന്‍ പോലുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞുവെന്നും സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാവക്കാട് പുത്തന്‍കടപ്പുറം നോര്‍ത്തില്‍ നടന്ന പരിപാടിയില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി.എ സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി.എസ് അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്, എ.വി മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, വാര്‍ഡ് കൗണ്‍സിലര്‍ ഉമ്മു റഹ്മത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം ആർ രാധാകൃഷ്ണൻ , ഫൈസൽ കാനമ്പുള്ളി ,പി കെ സൈതലികുട്ടി, കെ എച്ച് സലാം, തോമസ് ചിറമേൽ, കാദർ ചക്കര, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.