കുചേലനെ സാക്ഷിയാക്കി വിവാഹിതരായവർ കോവിഡ് പ്രതിരോധ ധനസഹായം നൽകി മാതൃകയായി
ഗുരുവായൂർ : ലോക് ഡൗണിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹമണ്ഡപം അടച്ചിട്ടതിനാൽ സതീര്‍ത്ഥ്യന്‍ കുചേലനെ സാക്ഷിയാക്കി നാദസ്വരത്തിന്റെ നാദങ്ങളില്ലാതേയും, ഭഗവാന്റെ തുളസിമാലയില്ലാതേയും ഗുരുവായൂര്‍ മജ്ഞുളാല്‍ തറയ്ക്കുസമീപം വിവാഹിതരായവർ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നൽകി മാതൃകയായി
ഗുരുവായൂരിലെ പൊതുപ്രവർത്തന രംഗത്തെ നിറ വ്യക്തിത്വത്തിനുടമയായിരുന്ന ഒ.കെ.ആർ.മേനോൻ്റെ പേരക്കുട്ടിയും, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മണികണ്ഠൻ്റെ സഹോദരപുത്രൻ മമ്മിയൂർ മുരളി മന്ദിരത്തിൽ വാസുദേവനും, ഊരകം ശ്രീരാം നിലയത്തിൽ അപർണ്ണയു മാണ് പുതിയ മാതൃക തീർത്തത്
മഞ്ജുളാൽ പരിസരത്ത് മാലയിട്ട് വിവാഹം നടത്തിയതിന് ശേഷം കോ വിഡ് പ്രതിരോധത്തിനായി വിവാഹ സമ്മാനമായി പതിനായിരം രൂപ ഗുരുവായൂർനഗരസഭ അന്നദാനഫണ്ടിലേയ്ക്ക് നൽകി – ഗുരുവായൂർ നഗരസഭ ചെയർമാൻ. എം.കൃഷ്ണദാസ് തുകഎറ്റ് വാങ്ങി – പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,ഒ.കെ.ആർ.മണികണ്ഠൻ എന്നിവരും സംബന്ധിച്ചു.
വിവാഹ മണ്ഡപത്തിൽ വെച്ച് എം.പീസ് കെയർ കോവിഡ് പ്രവർത്തനങ്ങൾക്കായി വീണ്ടും പതിനായിരം രൂപ ടി.എൻ പ്രതാപൻ എം.പിക്ക് നൽകി… നഗരസഭകൗൺസിലർ സി.എസ് സൂരജ്, എം.പീസ്കെയർ കൺവീനർ നവനീത് കണ്ണൻ എന്നിവർക്ക് എം.പി.പ്രസ്തുത തുക ഗുരുവായൂരിലെ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തു.വിവാഹദിനത്തിലെ ഈ വേറിട്ട മഹനീയ മാതൃകയ്ക്ക് വധു വരന്മാരെ ടി എൻ പ്രതാപൻ എം പി -അഭിനന്ദിച്ചു
ഇവരുടേതടക്കം മജ്ഞുളാല്‍ തറയ്ക്കുസമീപം അഞ്ചു വിവാഹങ്ങളാണ് ഇന്ന് നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരിയ ഇളവുകള്‍ നല്‍കിയതോടെയാണ് അഞ്ചുവിവാഹങ്ങളും കുചേലനെ സാക്ഷിയാക്കി നടത്തിയത്. നാലുവിവാഹങ്ങള്‍ കുടുംബത്തിലെ കാണവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍, ഒരു വിവാഹം നടത്തിയത് ക്ഷേത്രം കോയ്മയും. മേടമാസത്തിലെ നല്ല മുഹൂര്‍ത്തമുള്ള ദിനമായിരുന്നു, ഇന്നലെ. മാസങ്ങള്‍ക്ക് മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വധൂവരന്മാരാണ് കണ്ണനെ മനസ്സില്‍ ധ്യാനിച്ച് മിന്നുചാര്‍ത്തിയത്. മേടമാസത്തിലെ നല്ല മുഹൂര്‍ത്തമുള്ള ദിനമായിരുന്നു ഇന്ന്. സത്യ വാങ്ങ്മൂലവും കയ്യില്‍ കരുതി നാമമാത്രമായ അംഗങ്ങളോടെയാണ് വിവാഹ സംഘങ്ങളെല്ലാം തലേന്നുതന്നെ ഗുരുവായൂരില്‍ ക്യാമ്പുചെയ്തത്. സ്വകാര്യ ലോഡ്ജുകളില്‍ ചെറിയ സല്‍ക്കാരവും കഴിഞ്ഞ് ഉച്ചയോടെ വധൂവരന്മാരും, കുടുംബവും യാത്രയയി