Above Pot

കുചേലദിനാഘോഷം ബുധനാഴ്ച,അവിൽ നിവേദ്യം ശീട്ടാക്കൽ നാളെ വരെ

ഗുരുവായൂർ:  ദേവസ്വം കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബർ 18 ന് ആഘോഷിക്കും. സംഗീതാർച്ചനയും നൃത്തശിൽപവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ പൊലിമയേറ്റും .

First Paragraph  728-90

കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ നാളെ വൈകിട്ട് 5 മണി മുതൽ ക്ഷേത്രം കൗണ്ടറിൽ വെച്ച് വിതരണം ചെയ്യും. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 75 ( മൂന്ന് ശീട്ട് )രൂപയുടെ ശീട്ട് നൽകും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള ‘ സംവിധാനവും ദേവസ്വം ഏർപ്പാട് ചെയ്തിട്ടുണ്ട്.. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ, ‘ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 6മുതൽ വൈകിട്ട് 6 മണി വരെകഥകളി ഗായകർ കുചേലവൃത്തം കഥകളി സംഗീതാർച്ചന നടത്തും .രാത്രി ഏഴു മുതൽ രാധാകൃഷ്ണ ഡാൻസ് അക്കാദമി ചോറ്റാനിക്കര അവതരിപ്പിക്കുന്ന നൃത്തശിൽപം. രാധാമാധവം.

Second Paragraph (saravana bhavan

രാത്രി എട്ടുമുതൽ ഡോ: ഏ.കെ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളി അവതരിപ്പിക്കും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.