കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ സംഘടിപ്പിച്ചു.
ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറി ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണം വേഗത്തിൽ നടപ്പിലാക്കുക . കുടിശ്ശികയുള്ള ഗഡു ഡി . എ അനുവദിക്കുക , ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക , കോവിഡ് കാലത്ത് വയോജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ധർണ്ണ സംഘടിപ്പിച്ചത് . ജില്ലാ ട്രഷർ വി . കെ . ജയരാജൻ ധർണ ഉത്ഘാടനം ചെയ്തു പ്രസിഡന്റ് തോംസൺ വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു .പി ഐ ലാസർ കെ ഗിരീന്ദ്ര ബാബു , ഔസി പനക്കൽ ,ശശിധരൻ എന്നിവർ സംസാരിച്ചു