Post Header (woking) vadesheri

കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.

Above Post Pazhidam (working)

കോഴിക്കോട്: പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് .  രണ്ട് മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് സ്ത്രീകളാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലും ഓമശ്ശേരി ശാന്തി ആശുപത്രിയിലും നിരവധിപേർ ചികിത്സയിലാണിപ്പോൾ.

Arya bhavan inner

തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. ആഴം കുറഞ്ഞ പുഴയാണിത്. തിരുവമ്പാടി- ആനക്കാംപൊയിൽ റൂട്ടിലോടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.”

Second Paragraph  Sarovaram(working)