Above Pot

ക്ഷേത്രത്തിൽ ജീവനക്കാരൻ തളർന്നു, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു, സഹപ്രവർത്തകർ ആശങ്കയിൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ ജോലിക്കിടെ ജീവനക്കാരൻ തളർന്നു അവശനായി , പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പ്രസാദ കൗണ്ടറിലെ ജീവനക്കാരൻ ആണ് ഡ്യൂട്ടിക്കിടെ പനി ബാധിച്ചു അവശനായത് പരിശോധനയിൽകോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇയാൾക്ക് ഇന്നലെ മുതൽ പനിയുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു . .ക്ഷേത്രത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ജീവനക്കാരും മാസ്ക് ധരിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന ആക്ഷേപം വ്യപകമാണ് .

First Paragraph  728-90

Second Paragraph (saravana bhavan

ജോലിക്ക് വരുന്നവരുടെ ശരീര ഊഷ്മാവ് പോലും പരിശോധിക്കാതെയാണ് അകത്തേക്ക് വിടുന്നത് . കോവിഡ് വ്യാപക മല്ലാത്ത സമയത്ത് ദർശനത്തിന് എത്തുന്നവരുടെയും ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത് . ഇപ്പോൾ അത്തരം ഒരു സംവിധാനവും ഇല്ല . ഇന്ന് കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായ സമ്പർക്കത്തിൽ ഏർപ്പെട്ട ജീവനക്കാരെ ഒരു ആഴ്ചയെങ്കിലും നിർബന്ധ ക്വാറന്റീനിൽ ആക്കിയില്ലെങ്കിൽ അഷ്ടമി രോഹിണി കഴിയുമ്പോഴേക്കും ക്ഷേത്രം അടച്ചിടേണ്ടി വരുമോ എന്നാണ് ചില ജീവനക്കാർ ആശങ്ക പ്പെടുന്നത് .

ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിലെ അറ്റൻഡർ ആയ ബാബു കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത് . മറ്റൊരു ജീവനക്കാരൻ അതീവ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ് . കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ക്ഷേത്ര ജീവനക്കാരും , ഭരണ സമിതിയും തയ്യാറല്ലാത്തത്ത്കാരണം ഗുരുവായൂർ ക്ഷേത്ര പരിസരവും ട്രിപ്പിൾ കൺടെയ്ൻ മെന്റ് സോണിൽ ആകുമോ എന്നാണ് ഭക്തരുടെയും ആശങ്ക