Above Pot

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം അഭിനന്ദനാർഹം: മന്ത്രി വി.എൻ.വാസവൻ

പാലാ : ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും അഭിനന്ദാർഹമാണെന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണ ചടങ്ങ്കോട്ടയം പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

First Paragraph  728-90

Second Paragraph (saravana bhavan

ക്ഷേത്രങ്ങളുടെ വികസനം നാടിൻ്റെ സാംസ്കാരിക-സാമൂഹ്യ പുരോഗതി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,ആലപ്പുഴ ജില്ലകളിലെ 140 ക്ഷേത്രങ്ങൾക്ക് 90.9 ലക്ഷം രൂപയുടെ ധനസഹായം ജോസ് കെ.മാണി എംപി വിതരണം ചെയ്തു. ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.

എം എൽ എ മാരായ മോൻസ് ജോസഫ് , സി.കെ.ആശ, മാണി.സി. കാപ്പൻ,സെബാസ്റ്റ്യൻ കുളത്തിങ്കൽ ,ജോബ് മൈക്കിൾ, മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം സി.എസ്.സിജു, കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻ്റ് സി.പി.ചന്ദ്രൻ നായർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ സ്വാഗതവും വി.ജി.രവീന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.