Header 1 vadesheri (working)

ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ വിതരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം നടത്തി. തെക്കൻ മേഖലയിലെ 6 ജില്ലകളിലെ തെരഞ്ഞെടുത്ത 252 ക്ഷേത്രങ്ങൾക്ക് ഒരു കോടി നാൽപതു ലക്ഷത്തി നാൽ പതിനായിരം രൂപ ധനസഹായമാണ് നൽകിയത്.കോട്ടയം രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ്.കെ.മാണി എംപി ക്ഷേത്ര ധനസഹായം വിതരണം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം പി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ, സെബാസ്റ്റ്യൻ കുളത്തിങ്കൽ,ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ ഷൈനി സന്തോഷ്, പള്ളിയാമ്പുറം ദേവസ്വം സെക്രട്ടറി പി.രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ ചടങ്ങിന് സ്വാഗതവും വി.ജി.രവീന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്നതാണ് തെക്കൻ മേഖല.. 5 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനത്തെ ഇതര ഹൈന്ദവക്ഷേത്രങ്ങൾക്ക് ജീർണ്ണോദ്ധാരണത്തിനായും വേദപാഠശാലകളുടെ പരിപാലനത്തിനുമായി ഈ വർഷവും ദേവസ്വം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.