Post Header (woking) vadesheri

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം: മേയ് 15 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2026-2027 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്‌ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.

Poonthanam

ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്. 200/-രൂപ (GST ഉൾപ്പെടെ) നിരക്കിൽ 15.05.2026 മുതൽ 14.06.2026 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം.

Vasudev Inn
Rugmani 700-200

ധനസഹായം ലഭിക്കുന്നതിന് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വം ഓഫീസിൽ 30.06.2026 ന് വൈകീട്ട് 5.00 മണിക്ക് മുൻപായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്‌സൈറ്റ്, ഗുരുവായൂർ ദേവസ്വം ഫേസ്ബുക്ക് പേജും സന്ദർശിക്കാം.. ഫോൺ നമ്പർ:
0487 2556335 Extn.251

First Paragraph Jitesh panikar (working)