Header 1 vadesheri (working)

ഇതര ക്ഷേത്രങ്ങൾക്ക് 4.36 കോടിയുടെ ധനസഹായം നൽകി ഗുരുവായൂർ ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മധ്യമേഖലാ ക്ഷേത്ര ധനസഹായ വിതരണം ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ 662 ക്ഷേത്രങ്ങൾക്കായി നാലു കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ ധനസഹായമാണ് നൽകിയത്. . ദേവസ്വം ഗോശാലയുടെ ഉദ്ഘാടനവും തെക്കേനടയിൽ നിർമ്മിക്കുന്ന പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായി. .എൻ.കെ. അക്ബർ എം എൽ എ വിശിഷ്ടാതിഥിയായി . നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ് മനോജ് ബി നായർ . അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു .

Second Paragraph  Amabdi Hadicrafts (working)

ഗോശാല നിർമ്മിച്ചു നൽകിയ എ.വി.മാണിക്യം ട്രസ്റ്റ് ഡയറക്ടർ ഹരി, .ശരവണ്, ഗോശാലയുടെ നിർമ്മാണ പ്രവൃത്തി കരാർ എടുത്ത ലാൻഡ് മാർക്ക് ബിൽഡേഴ്സിനു വേണ്ടി ശ്രീനിവാസൻ ,നടപ്പന്തൽ നിർമ്മിച്ചു നൽകുന്ന ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പ്രസിഡൻ്റ് മണി ചന്ദിരൻ, ശ്രീരംഗ മണി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു