ക്ഷേത്രങ്ങൾ വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നു
ആലങ്കോട് ലീലാകൃഷ്ണൻ
ഗുരുവായൂർ: ഭാരതീയ പാരമ്പര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങൾ മാത്രമല്ല, വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നുവെന്ന് കവി ആലങ്കോട് ലീല കൃഷ്ണൻ അഭിപ്രായപ്പെട്ടു. വേദങ്ങൾ, ദർശനങ്ങൾ, കലകൾ, മീമാംസ, വേദാന്തം പോലുള്ള ശാസ്ത്രങ്ങൾ, സംഗീതം, സ്തോത്ര സാഹിത്യം തുടങ്ങിയ വിജ്ഞാന ശാഖകളെല്ലാം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് വളർന്നതും വികസിച്ചതും.
പ്രസ്തുത പാരമ്പര്യം ശക്തമായി തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് അലങ്കോട് ലീല കൃഷ്ണൻ കൂട്ടിച്ചേർത്തു മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര സംസ്കാരവും ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിൽ ഭക്തിയും അദ്വൈതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെമിനാർ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ.ഹരിഹര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെമിനാർ കോ-ഓർഡിനേറ്റർ ഡോ: സി.എം. നീലകണ്ഠൻ പ്രമേയം അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രസിദ്ധ പണ്ഡിതന്മാർ പ്രബന്ധങ്ങളവതരിപ്പിക്കും