Post Header (woking) vadesheri

ക്ഷേത്രം ജീവനക്കാർക്ക് അഗ്നിരക്ഷാ ഉപകരണങ്ങളിൽ പരിശീലനം നൽകി

Above Post Pazhidam (working)

ഗുരുവായൂർ : അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ഗുരുവായൂർ ക്ഷേത്രം ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന അഗ്നിരക്ഷാ ഉപകരണങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിലായിരുന്നു പരിശീലനം. ഗുരുവായൂർ അഗ്നിരക്ഷാനിലയം ഓഫീസിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

Ambiswami restaurant

ക്ഷേത്രത്തിനുള്ളിൽ സേവനമനുഷ്ഠിക്കുന്ന വാച്ച്മാൻ, സോപാനം കാവൽ, വനിത സെക്യുരിറ്റി ഗാർഡ്, വിളക്ക് തുട തുടങ്ങി വിവിധ വിഭാഗത്തിലുള്ള ജീവനക്കാർക്കായിരുന്നു പരിശീലനം. പ്രാഥമിക സുരക്ഷാ പാഠങ്ങൾ ജീവനക്കാർക്ക് പകർന്നു നൽകുന്ന ബോധവൽക്കരണ പരിശീലന പരിപാടിയിൽ നിരവധി ജീവനക്കാർ പങ്കെടുത്തു.