തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രശ്രീകോവിൽ കത്തിനശിച്ചു
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം
ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് ശേഷമാണ് തീപടർന്നത്. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീ പടർന്നതിന്റെ കാരണം കണ്ടെത്തിയിട്ടില്ല