header 4

സർക്കാർ കയ്യേറിയ ക്ഷേത്രങ്ങൾ തിരിച്ചു പിടിക്കാൻ ക്ഷേത്ര സംരക്ഷണ സമിതിയുടെ കൺവെൻഷൻ

ഗുരുവായൂര്‍ : സര്‍ക്കാര്‍ അനധികൃതമായി കൈയേറിയിട്ടുള്ള ക്ഷേത്രങ്ങളെല്ലാം തിരിച്ചുപിടിക്കാന്‍ ഹിന്ദു ഐക്യവേദിയുടെ സമരങ്ങളുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഗുരുവായൂരില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു .നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സമരപരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.ഇതിനായി ജില്ലാടിസ്ഥാനത്തില്‍ കമ്മറ്റികള്‍,ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ ഭക്തജന കൂട്ടായ്മകളുടെ പ്രതിരോധം,നവംബറില്‍ കോഴിക്കോട്ട് ക്ഷേത്രരക്ഷാ സമ്മേളനം തുടങ്ങിയവ നടത്തും.

ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷനിൽ .ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അധ്യക്ഷയായി.വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി,ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം.മോഹനന്‍,വി.എച്ച്.പി.സസ്ഥാന ജോ.സെക്രട്ടറി അഭിനു,ആര്‍.എസ്.എസ്.ജില്ലാ സംഘചാലക് കെ.എന്‍.ഗോപി,മാര്‍ഗ്ഗ ദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പോറ്റി, ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധാകരന്‍,ക്ഷേത്ര ഏകോപന സമിതി സംയോജകന്‍ പി.വി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു.

Astrologer

ക്ഷേത്രവിമോചന സമരസമിതിയുടെ ചെയര്‍മാനായി സുരേന്ദ്രന്‍ ആവത്തോനെയും ജനറല്‍ കണ്‍വീനറായി പി.സുധാകരനേയും തിരഞ്ഞെടുത്തു.ജി.കെ.ഗോപാലകൃഷ്ണന്‍,പ്രദീപ് ചുങ്കംപള്ളില്‍(വൈസ് ചെയര്‍മാന്‍മാര്‍),പി.വി.മുരളീധരന്‍(ജോ.കണ്‍വീ)എന്നിവര്‍ മറ്റ് ഭാരവാഹികളാണ്.