Above Pot

അഡ്വ കെ വി മോഹന കൃഷ്ണന്റെ ഭരണ സമിതി അംഗത്വം , ക്ഷേത്ര രക്ഷാ സമിതി ഹൈക്കോടതിയിലേക്ക്

ഗുരുവായൂർ : ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അഡ്വ കെ വി മോഹന കൃഷ്ണൻ ദേവസ്വം ഭരണ സമിതി അംഗമാണെന്ന് ഭരണ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ക്ഷേത്ര രക്ഷ സമിതി ഹൈക്കോടതിയെ സമീപിക്കുന്നു .അതിന്റെ മുന്നോടിയായി കെ വി മോഹന കൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്കും ,അഡ്മിനിസ്ട്രേറ്റർക്കും പരാതി നൽകി

Astrologer

ഗുരുവായൂർ ദേവസ്വത്തിന്റെ രണ്ടു വർഷ കാലാവധി ഉള്ള ഭരണ സമിതിയിലേക്കാണ് കെ വി മോഹന കൃഷ്ണനെ സർക്കാർ നോമിനേറ്റ് ചെയ്തതെന്നും ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞാൽ മോഹന കൃഷ്ണനും ഭരണ സമിതി അംഗമല്ലാതെയായി മാറി , സർക്കാർ നോട്ടിഫിക്കേഷനെ തെറ്റായി വ്യഖ്യാനിച്ചാണ് കെ വി മോഹന കൃഷ്ണൻ കമ്മിറ്റി അംഗമായി തൂങ്ങി കിടക്കുന്നത് . ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞാൽ പിന്നെ ഉള്ള സ്ഥിരാംഗങ്ങൾ മാത്രമുള്ള ഭരണ സമിതി ക്ക് ക്ഷേത്രത്തിലെ ദൈന്യം ദിന കാര്യങ്ങൾ അല്ലാതെ നയപരമായ ഒരു തീരുമാനം എടുക്കാൻ ഉള്ള ഒരു അധികാരവും ഇല്ല .

. ആന പാപ്പാൻ ആയി ജോലിക്ക് കയറിയ ഒരു ജീവനക്കാരൻ ഡ്രൈവറുടെ തസ്തികയിൽ ആണ് ജോലി ചെയ്‌തിരുന്നത് .കഴിഞ്ഞ ഭരണ സമിതി ഇത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി , ഈ ഡ്രൈവറെ ആന പാപ്പാൻ തസ്തികയിലേക്ക് തന്നെ തരം താഴ്ത്തിയിരുന്നു . എന്നാൽ ഇക്കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ മുൻ ഭരണ സമിതിയുടെ തീരുമാനം റദ്ദാക്കി . ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കഴിഞ്ഞ ഭരണ സമിതി എടുത്ത തീരുമാനം ഈ അവൈലബിൾ ഭരണ സമിതി റദ്ദാക്കിയത് എന്നും ക്ഷേത്ര രക്ഷാ സമിതി പ്രസിഡന്റ് ബിജു മാരാത്ത് കുറ്റപ്പെടുത്തി

Vadasheri Footer