Header 1 vadesheri (working)

ക്ഷേത്ര നഗരിയിൽ മോഷ്ടാക്കളുടെ വിളയാട്ടം,വീട്ടമ്മയുടെ 5 പവൻ്റെ മാല കവർന്നു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. തെക്കെ നട വാട്ടർ അതോറിറ്റി ഓഫിസിന് സമീപമാണ് മൂന്ന് വീടുകളിൽ കള്ളൻ കയറിയത്. പുലർച്ചയോടെയാണ് സംഭവങ്ങൾ. പുളിയ ശേരി ലിജേഷിൻ്റെ ഭാര്യയുടെ 5 പവൻ വരുന്ന മാല മോഷ്ടാവ് കവർന്നു. പുലർച്ചെ വീടിന് പിന്നിൽ അരി കഴുകി നിൽക്കുമ്പോൾ മോഷ്ടാവ് പുറകിലൂടെ എത്തി മാല ഊരിയെടുത്ത് ഓടുകയായിരുന്നു.

First Paragraph Rugmini Regency (working)

പൊന്നരാശേരി മണികണ്ഠൻ്റെ വീടിൻ്റെ പിന്നിലെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുന്നിലെ വാതിൽ തുറന്ന് പുറത്ത് കടന്നു. ഇവിടെ ഒന്നും നഷ്ടമായിട്ടില്ല. മനയിൽ രഘുവിൻ്റെ വീടിന് പിന്നിലെ ഓടുകൾ ഇളക്കി മാറ്റിയിരുന്നു. ഇവിടെയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ടെമ്പിൾ പൊലീസ് അന്വേഷണം തുടങ്ങി.

Second Paragraph  Amabdi Hadicrafts (working)