“ക്ഷേത്ര നഗരി നാദ ലഹരിയിൽ” സംഗീതോൽസവത്തിന് തിരി തെളിഞ്ഞു
ഗുരുവായൂർ : പ്രസിദ്ധ മായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ സംഗീതാർച്ചനക്ക് തിരി തെളിഞ്ഞു . മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: സതീശൻ നമ്പൂതിരിപ്പാട് രാവിലെ ഏഴു മണിയോടെ ഭദ്രദീപം തെളിയിച്ചതോടെയാണ് സംഗീതാർച്ചന തുടങ്ങിയത്. നാദസ്വരവാദനത്തിലൂടെ സേതുമാധവൻ സംഗീതാർച്ചനയ്ക്ക് തുടക്കമിട്ടു.
ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ ഡോ.മണികണ്ഠൻ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ് എന്നിവർ തുടർന്ന് സംഗീതാർച്ചന നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആദ്യ ദിനത്തിൽ അർദ്ധ രാത്രി വരെ 150 ഓളം പേർ സംഗീതാർച്ചന നടത്തി. വൈകീട്ട് നടക്കുന്ന പ്രത്യേക കച്ചേരിയിൽ ആദ്യ കച്ചേരിയിൽ അയ്യർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഡോ ശ്രീവിദ്യ ആർ എസ് അയ്യർ ,സുധ ആർ എസ് അയ്യർ എന്നിവർ സംഗീതാർച്ചന നടത്തി .ബിന്ദു കെ ഷേണായ് വയലിനിലും , ഗുരു രാഘവേന്ദ്ര മൃദംഗത്തിലും ,ആലുവ രാജേഷ് ഘട്ടത്തിലും ചെറുവള്ളി ശ്രീജിത് മുഖർ ശംഖിലും പക്കമേളമൊരുക്കി ,
തുടർന്ന് ടി എൻ എസ് കൃഷ്ണ കച്ചേരി അവതരിപ്പിച്ചു , വയലിനിൽ ആർ രാഹുൽ ,മൃദംഗത്തിൽ കെ വി പ്രസാദ് ഘടത്തിൽ വാഴപ്പള്ളി കൃഷ്ണകുമാർ എന്നിവർ പിന്തുണ നൽകി രാത്രി എട്ടിന് ആരംഭിച്ച വയലിൻ കച്ചേരിഏറെ ആസ്വാദകരമായി ടി എച്ച് ലളിത, കോടംപള്ളി ഗോപകുമാർ , കെ സി വിവേക് രാജ എന്നവരാണ് വയലിനിൽ വിസ്മയം തീർത്തത് കോവൈ പ്രകാശ് മൃദംഗത്തിലും ,കോവൈ സുരേഷ് ഘടത്തിലും കോട്ടയം മുരളി മുഖർ ശംഖിലും പക്കമേളം ഒരുക്കി .
അതെ സമയം ആദ്യ ദിവസത്തെ സംഗീതാർച്ചന പ്രാദേശിക ചാനലിൽ കൂടി കണ്ടിരുന്നവർക്ക് നിരാശയായിരുന്നു ഫലം . പാടുന്ന വരെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ മോശം സംവിധാനമാണ് ദേവസ്വം ഒരുക്കിയിരുന്നത് . നിരവധി പേർ പരാതിയുമായി രംഗത്ത് എത്തിയതോടെ പ്രശ്‌നത്തിന് പരിഹാരം കണ്ട് രാത്രി മുതൽ സംപ്രേക്ഷണം മിഴിവോടെ ആക്കിയെന്ന് ചെയർ മാൻ ഡോ: വി കെ വിജയൻ അറിയിച്ചു .
ഇത്തവണ 2257 പേർക്ക് സംഗീതോൽസവത്തിൽ പങ്കെടുക്കാൻ സ്ലോട്ടുകൾ നൽകിയിട്ടുണ്ട്. ഗുരുവായൂർ ഏകാദശി ദിനമായ ഡിസംബർ 3 വരെയാണ് സംഗീതോൽസവം