Post Header (woking) vadesheri

കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റുന്ന തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി . ദേവസ്വത്തിലെ കൊമ്പൻ അച്യുതൻ കഴിഞ്ഞ മാസം ഒൻപതിന് വിടവാങ്ങിയിരുന്നു . അച്യുതന്റെ ഫോട്ടോ ഫീച്ചറിൽ ആണ് ഇന്ദ്രസന്റെ ഫോട്ടോ അച്ചടിച്ചു ഭക്തപ്രിയ പുറത്തിറക്കിയത്. ഡോ എം ലീലാവതി ചീഫ് എഡിറ്ററും , ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ മാനേജിങ് എഡിറ്ററുമായ പത്രാധിപ സമിതിയിൽ ടി ബാലകൃഷ്ണൻ രാധാകൃഷ്ണൻ കാക്കശ്ശേരി ആലങ്കോട് ലീലാ കൃഷ്ണൻ , ഷാജു പുതൂർ, എൻ ജയകൃഷ്ണൻ, വി മുരളി എന്നിവർ അംഗങ്ങൾ ആണ് .

വിടവാങ്ങിയ കൊമ്പൻ അച്യുതൻ

ആന പരാതി പ്പെടില്ല എന്ന വിശ്വാസത്തിൽ ആണ് ഇന്ദ്രസനോട് ഈ ക്രൂരത കാണിച്ചതെന്ന് ആന പ്രേമികൾ കുറ്റപ്പെടുത്തി .ആനകളെ കുറിച്ച് അറിയില്ലെങ്കിൽ അറിയുന്നവരോട് അന്വേഷിച്ചു ഉറപ്പു വരുത്തേണ്ടേ എന്നാണ് ആന പ്രേമികൾ ചോദിക്കുന്നത് പത്മനാഭനും , വലിയ കേശവനും ശേഷം ഏറെ ആരാധകരുള്ള കൊമ്പനാണ് ഇന്ദ്രസൻ.

First Paragraph Jitesh panikar (working)

ആന പ്രേമി സംഘം പത്രാധിപ സമിതിയിലെ ഒരു അംഗത്തെ വിളിച്ചു പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടിയാണ് വിവരക്കേടിന് കയ്യും കാലും വെച്ചവരാണ് പത്രാധിപ സമിതിയിൽ ഉള്ളതെന്ന് അവർക്ക് ബോധ്യമായത് . എല്ലാ ആനകളും ഒരു പോലെ ആണല്ലോ എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം .എന്തായാലും പത്രാധിപ സമിതിക്കെതിരെ പരാതി നൽകാനുള്ള നീക്കത്തിലാണ് ആന പ്രേമി സംഘം