
ക്ഷേത്രനഗരത്തിന് 366.92 കോടിയുടെ ബജറ്റ്

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭക്ക് 366.92 രൂപ കോടി വരവും, 362.23 കോടി ചെലവും, 4.69 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു. നഗരത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, സമഗ്ര ദ്രവ മാലിന്യ സംസ്‌ക്കരണ പാക്കേജ്, എന്നിവക്കായി 100 കോടി,

മമ്മിയൂര്‍ ഫ്‌ളൈ ഓവറിന് 50 കോടി, അലോപ്പതി ആശുപത്രിക്ക് 50 കോടി, ആധുനിക ഓഫീസ് സമുച്ചയത്തിന് 50 കോടി, പടിഞ്ഞാറെ നടയിലെ ഗെസ്റ്റ് ഹൗസ് പൊളിച്ച് അവിടെ മള്‍ട്ടി സെന്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ 50 കോടി, ഹെലി ടൂറിസം പദ്ധതിക്കും ഹെലിപാഡിനുമായി 10 കോടി, ബഹുനില മാര്‍ക്കറ്റ് കോംപ്ലക്‌സിനായി 10 കോടി, ബസ് ടെര്‍മിനലും ഷോപ്പിങ്ങ് കോംപ്ലക്‌സിനുമായി 20 കോടി, അമ്പാടി ലോഡ്ജ് 5 കോടി , പട്ടിക ജാതി വികസനം 2 കോടി, ഇ എം എസ് ഫ്ളാറ്റ് സമുച്ചയം – 2 കോടി നീക്കി വെച്ചിട്ടുണ്ട്

തിരുവെങ്കിടം അടിപ്പാതക്ക് 1 കോടി, അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം – 1 കോടി 3 ലക്ഷം, ഉദയ ഹോം പദ്ധതി (ഭിക്ഷാടന വിമുക്ത ഗുരുവായൂര്‍) – 1 കോടി ,ഭിന്നശേഷി സുരക്ഷ – 1 കോടി , ദുരന്ത നിവാരണം 1 കോടി ജലപുനര്‍ജ്ജനി(തോടുകളുടെ നവീകരണം) – 50 ലക്ഷം ,വനിത ജിംനേഷ്യം സെന്‍റര്‍ – 20 ലക്ഷം, ഹാപ്പിനസ് പാര്‍ക്ക് – 10 ലക്ഷം, അനിമല്‍ ക്രിമറ്റോറിയം 20 ലക്ഷം വ ,ട്രാൻസ്‌ജെൻഡർ 50 ലക്ഷം വയോജന ക്ഷേമം 50 ലക്ഷം അക്വാട്ടിക് കോംപ്ലെക്സ് 50 ലക്ഷം , ബഡ്ഡ് സ്‌കൂൾ 30 ലക്ഷം , ഹാപ്പിനസ് പാര്‍ക്ക് – 10 ലക്ഷം , എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു . ബജറ്റിന്മേലുള്ള ചർച്ച വെള്ളിയാഴ്ച നടക്കും