Above Pot

കോവിഡിന്റെ മറവിൽ ഗുരുവായൂര്‍ ക്ഷേത്ര നടയിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു.

ഗുരുവായൂര്‍: കോവിഡിന്റെ മറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ   തെക്കെ തിരുമുറ്റത്തെ പതീറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരങ്ങള്‍ മുറിച്ചുമാറ്റി. ലോക പരിസ്ഥിതി ദിനാചരണം കേരളമൊ ന്നടങ്കം ആചരിച്ചതിനു തൊട്ടു പിന്നാലെയാണ് അവശേഷിക്കുന്ന തണൽ മരങ്ങൾക്ക് നേരെ ദേവസ്വം കോടാലി വെച്ചത് . ലോക് ഡൌൺ ആരംഭിച്ചപ്പോൾ മാധ്യമ പ്രവർത്തകർക്ക് ക്ഷേത്ര നടയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

എന്നാൽ ഒരാഴ്‌ച മുൻപ് മാധ്യമ പ്രവർത്തകർക്കും അഡ്മിനിസ്ട്രേറ്റർ വിലക്ക് ഏർപ്പെടുത്തി . മരം മുറിക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു ഇത് . രണ്ടു മരങ്ങൾ ആണ് ഇന്ന് മുറിച്ചിട്ടത് ബാക്കിയുള്ളത് അടുത്ത ദിവസങ്ങളിലായി കോടാലി വെക്കും . തെക്കേ തിരുമുറ്റത്ത് താൽക്കാലിക പന്തൽ പണിയാൻ വേണ്ടിയാണു മരങ്ങൾ മുറിച്ചു മാറ്റുന്നത് .വർഷത്തിൽ 12 ദിവസം മാത്രം ഭക്തർക്ക് ഭക്ഷ്ണം നല്കാൻ വേണ്ടിയാണ് താൽക്കാലിക പന്തൽ നിർമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തെക്കേ നടയിലെ കൂവളം നിലനിർത്തിയ മാതൃകയിൽ ഈ മരങ്ങൾ നിലനിർത്തി കൊണ്ട് താൽക്കാലിക പന്തൽ നിർമിക്കാമെന്നിരിക്കെയാണ് ഈ കടും വെട്ടിന് ദേവസ്വം അധികൃതർ നേതൃത്വം നൽകുന്നത് . അതല്ലെങ്കിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മരണങ്ങളെ നീക്കി സ്ഥാപിക്കാൻ കൂടി കഴിയുന്ന കാലത്താണ് ഭരണ കർത്താക്കൾ ജനിക്കുന്നതിന് മുൻപുള്ള തലമുറ വെച്ച് പിടിപ്പിച്ച മരങ്ങൾ നിഷ്കരുണം വെട്ടി നശിപ്പിക്കുന്നത് .ഗുരുവായൂരിൽ വിവാഹിതരാകുന്നവരുടെ ഫോട്ടോ ഷൂട്ടിന് ഏറെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു ഈ തണൽ മരങ്ങൾ

ഇതോടെ ലോക് ഡൗൺ പിന്നിട്ട് ഭക്തരെത്തിയാൽ കൊടും ചൂടിൽ വിശ്രമ സങ്കേതങ്ങളില്ലാതെ വലയും.ആകെ ക്ഷേത്രത്തിനു ചുറ്റും തണൽ മരങ്ങളുള്ള ഏക ഭാഗമാണ് തെക്കെ നടയിലെ ഈ വ ളപ്പ്. ക്ഷേത്രത്തിലേക്കെത്തുന്ന ആനകൾക്ക് ചൂടേൽക്കാതെ നിൽക്കാൻ ഇവിടെയാണ് സൗകര്യമൊരുക്കിയിരുന്നത്. ഇതിനു പുറമെ ഗരുവായൂരിൽ ഫ്ലാറ്റുകളും കെട്ടിടങ്ങളും പെരുകിയതോടെ പലയിനം പക്ഷികളും ചേക്കേറാൻ  ഈ മരച്ചില്ലകളെ ആശ്രയിക്കാറുണ്ട്.നേരത്തെ ഇവിടെ സർപ്പക്കാവുണ്ടായിരുന്നു. അതിപ്പോൾ ആവാഹനം നടത്തി മറ്റൊരു ദിക്കിലേക്ക് മാറ്റപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ്  ഇവിടെ മരങ്ങൾ മുറിച്ചുമാറ്റി കെട്ടിടം പണിയാൻ നീക്കമുണ്ടായിരുന്നെങ്കിലും വിവാദമായതോടെ നിർത്തി വയ്ക്കയാണുണ്ടായത്. തെക്കേ നടപ്പന്തൽ നിർമിക്കുമ്പോൾ ഉത്സവകാല എഴുന്നള്ളിപ്പിന് തടസമാണെന്നു പറഞ്ഞ് കൂവളം മുറിക്കാനൊരുങ്ങിയത് വ ർഷങ്ങൾക്കു മുമ്പെ തടയപ്പെട്ടപ്പോൾ കൂവളത്തിന് വളരാനുള്ള സ്ഥലം മുകൾ ഭാഗത്ത് ഒഴിവാക്കിക്കൊണ്ടാണ്  പന്തൽ പണിതത്. ദേവസ്വം ഭരണ സമിതിയുടെ സങ്കുചിത താല്പര്യങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ഭക്തരും പ്രകൃതി സ്നേഹികളും