Above Pot

ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലും തെരുവ് കച്ചവടക്കാരുടെ വിളയാട്ടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം നടപ്പുരയിൽ അനധികൃതമായി തെരുവ് കച്ചവടം പൊടി പൊടിക്കുന്നു , ദിവസവും ഒരു തട്ട് കട വീതമാണ് ഉയരുന്നത് , ഒടുവിൽ സ്ഥലമില്ലാതെ ദേവസ്വം ഓഫീസിനു മൂക്കിന് താഴെ വരെ തട്ട് കട എത്തി . ശനിയാഴ്ച വൈകീട്ട് ആണ് തെക്കേ നടയിൽ ധനലക്ഷ്മി ബാങ്കിന്റെ മുന്നിൽ പുതിയ തട്ടുകട ആരംഭിച്ചത് .കിഴക്കേ നടപ്പുരയിൽ സ്ഥലം ഇല്ലാതായതോടെയാണ് തെക്കേ നടപന്തലിലേക്ക് തട്ട് കട എത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം ചെയർമാന്റെ അനുമതിയോടെയാണ് പുതിയ തട്ടുകട ഉയർന്നിട്ടുള്ളതത്രെ. മുൻപ് രാമൻ കർത്താ ദേവസ്വം ചെയർമാൻ ആയിരിക്കുന്ന സമയത്ത് ഹൈക്കോടതി ഉത്തരവ് ചൂണ്ടി കാട്ടി നടപ്പുരകളിലെ എല്ലാ വിധ ഫുട്ട്പാത്ത് കച്ചവടവും കടകളുടെ റോഡിലേക്കുള്ള കയ്യേറ്റവും പൊളിപ്പിച്ചിരുന്നതാണ്. അതിന് ശേഷം നടപ്പുരകളിലെ ഫുട്ട് പാത്ത് കച്ചവടം ഉണ്ടായിരുന്നില്ല . കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്താണ് തട്ട് കടകൾ വീണ്ടും ഉദയം ചെയ്തത്.

കോവിഡിൽ ജീവിത മാർഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസം എന്ന് അവകാശപ്പെട്ടാണ് പാർട്ടി ഇടപെടലിലൂടെ തട്ടുകടകൾ വീണ്ടും ആരംഭിച്ചത് . സി ഐ ടി യു യൂണിയനിൽ അംഗത്വം എടുത്താൽ ആർക്കു വേണമെങ്കിലും ഇവിടെ തട്ടുകടകൾ ഇടാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി .. ഭാവിയിൽ ക്ഷേത്രത്തിനകത്തും തട്ട് കട വന്നാൽ പോലും അത്ഭുത പെടേണ്ട. മഹാ വിഷ്ണു വിന്റെ ആദ്യ അവതാരം മൽസ്യമാണെന്ന് പറഞ്ഞു പൊരിച്ച മത്തിയും പൊറാട്ടയും വിൽക്കുന്ന തട്ട് കട വരുമോ എന്നാണ് ഭക്തർ ഇപ്പോൾ ആശങ്ക പ്പെടുന്നത്