Above Pot

കെഎ​സ്‌എ​ഫ്‌ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി : ആനത്തല വട്ടം ആനന്ദൻ

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ ചൊ​ല്ലി സി​പി​എ​മ്മി​ല്‍ ഭി​ന്ന​ത. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​നാ​ണ് റെ​യ്ഡി​നെ​തി​രേ ഒ​ടു​വി​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
റെ​യ്ഡി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണു റെ​യ്ഡെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​രോ​പി​ച്ചു. ആ​രാ​ണ് പ​രാ​തി​ക്കാ​രെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ണം. സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​ക​യാ​ണു ല​ക്ഷ്യം. വി​ജി​ല​ന്‍​സി​നെ അ​വ​ര്‍ ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ്പ​റേ​ഷ​ന്‍ ബ​ച​ത് എ​ന്ന പേ​രി​ല്‍ ക​ഐ​സ്‌എ​ഫ്‌ഇ ശാ​ഖ​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന. ചി​ട്ടി ന​ട​ത്തി​പ്പി​ലും പ​ണ​യ ഉ​രു​പ്പ​ടി​യാ​യ സ്വ​ര്‍​ണം സൂ​ക്ഷി​ക്കു​ന്ന​തി​ലും 35 ശാ​ഖ​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

First Paragraph  728-90

എ​ന്നാ​ല്‍, ക​ഐ​സ്‌എ​ഫ്‌ഇ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ​തി​രേ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് രം​ഗ​ത്തു​വ​ന്ന​തോ​ടെ റെ​യ്ഡ് രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി വ​ള​ര്‍​ന്നു. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു. ക്ര​മ​ക്കേ​ടു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ക​ഐ​സ്‌എ​ഫ്‌ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ് വി​ശ​ദീ​ക​രി​ച്ചു.

Second Paragraph (saravana bhavan

ചി​ട്ടി ഇ​ട​പാ​ടു​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ളെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​ഐ​സ്‌എ​ഫ്‌ഇ​യു​ടെ 600 ശാ​ഖ​ക​ളി​ല്‍ 40 സ്ഥ​ല​ങ്ങ​ളി​ലാ​ണ് വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 35 ബ്രാ​ഞ്ചു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​ണം വ​ക​മാ​റ്റു​ന്ന​താ​യും വ​ലി​യ ചി​ട്ടി​ക​ള്‍ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. നാ​ല് ശാ​ഖ​ക​ളി​ല്‍ സ്വ​ര്‍​ണ​പ്പ​ണ​യ​ത്തി​ന് ഈ​ടാ​യി വാ​ങ്ങു​ന്ന സ്വ​ര്‍​ണം സു​ര​ക്ഷി​ത​മ​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി. കൃ​ത്യ​മാ​യ വ​രു​മാ​ന സ്രോ​ത​സി​ല്ലാ​തെ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ മാ​സ​അ​ട​വു​ക​ള്‍ വ​രു​ന്ന ചി​ട്ടി​ക​ളി​ല്‍ ചേ​രു​ന്ന ചി​റ്റാ​ള·ാ​ര്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​താ​യാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ സം​ശ​യം.

മ​ള്‍​ട്ടി ഡി​വി​ഷ​ന്‍ ചി​ട്ടി​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്നു. പി​രി​ക്കു​ന്ന തു​ക കൃ​ത്യ​മാ​യി ട്ര​ഷ​റി​യി​ലോ, ബാ​ങ്കു​ക​ളി​ലോ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നി​രി​ക്കെ ഇ​ത് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ ലം​ഘി​ക്കു​ന്നു. ചി​ല​യി​ട​ത്ത് ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലും ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലും ചി​ട്ടി തു​ട​ങ്ങി​യ​ശേ​ഷം പ​ണം അ​ട​യ്ക്കാ​തെ ചി​ട്ടി മു​ട​ക്കി​യി​ട്ടി​രി​ക്കു​ന്നു. ബി​നാ​മി പേ​രു​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ചി​ട്ടി പി​ടി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.