Header 1 vadesheri (working)

രഞ്ജിത് നാഥ് – നൗഷാദ് ചാവക്കാട് കൂട്ടുകെട്ടിൽ ക്രിസ്തീയ ഭക്തിഗാന ആൽബം ഒരുങ്ങുന്നു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : മാധ്യമ പ്രവർത്തകനും സംവിധായകനുമായ രഞ്ജിത് നാഥും സംഗീത സംവിധായകനായ നൗഷാദ് ചാവക്കാടും ഇത്തവണ ഒന്നിക്കുന്നത് ഒരു ക്രിസ്തീയ ഭക്തി ഗാന ആൽബവുമായിട്ടാണ്. മുൻപ് “പ്രണയതീരം “എന്ന സംഗീത ആൽബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടുക്കെട്ടായിരുന്നു ഇവരുടേത്. രഞ്ജിത് നാഥ് ഗാനരചനയും സംവിധാനവും നിർവ്വഹിച്ച് നൗഷാദ് ചാവക്കാട് സംഗീതം കൊടുത്ത് ചലച്ചിത്ര പിന്നണി ഗായകൻ വിധുപ്രതാപ് ആലപിച്ച പ്രണയതീരം എന്ന ആദ്യ സംഗീത ആൽബം ഹിറ്റായതിനു പിന്നാലെ ” യേശുവേ നിന്നെ വാഴ്ത്തീടുന്നേ ” എന്ന ഒരു ക്രിസ്ത്രീയ ഭക്തി ഗാനമാണ് ഇക്കുറി ഇവരുടെ ഈ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നത്

പ്രേക്ഷകരുടെ മനം കവരുന്ന ഈണത്തിൽ . വിശ്വാസികളുടെ മനസുകളിൽ കുളിർ മഴയായി പെയ്തിറങ്ങുന്ന ഗാന ശില്പത്തിന്റെ നല്ലൊരു ദൃശ്യാവിഷ്ക്കാരം തന്നെയായിരിക്കും ഈ ക്രിസ്തീയ ഭക്തി ഗാന ആൽബം എന്ന് സംവിധായകൻ രഞ്ജിത് നാഥ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ ദിവസം കൊച്ചിയിലെ നൻമ സ്റ്റുഡിയോയിൽ ഗാനങ്ങളുടെ റെക്കോർഡിംഗ് നടന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ ജി മാർക്കോസ് ആണ് ഗായകൻ. ഗാനരചന : ജിജോയ് ജോർജ്. മിക്സിംഗ് & സ്റ്റുഡിയോ ശശാങ്കൻ കുറുപ്പത്ത്. ചിത്രീകരണം പാലയൂർ പള്ളി, ചാവക്കാട് എന്നിവിടങ്ങളിലായി നടത്തും. കൊച്ചിയിലെ സ്റ്റോൾസ് മീഡിയയുടെ ബാനറിൽ രഞ്ജിത് നാഥ്, സുരേഷ് എന്നിവർ ചേർന്നാണ് ഈ ഭക്തിഗാന ആൽബം നിർമ്മിക്കുന്നത്.