
കെ പി എ റഷീദിന് കോൺഗ്രസ് സ്വീകരണം നൽകി

ഗുരുവായൂർ ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് കോൺഗ്രസ് സ്വീകരണം നൽകി . സ്വീകരണ യോഗം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡിൽ പണിയുന്ന ഉമ്മൻ ചാണ്ടി ഭവനത്തിൻ്റെ ബ്രോഷർ പ്രകാശനം കെ.മുരളീധരൻ ജനശ്രി മിഷൻ ജില്ലാ ചെയർമാൻ ഒ.അബ്ദുറഹിമാൻ കുട്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു. സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ക്ലാസ് എടുത്തു. മുൻ വാർഡ് കൗൺസിലർ പ്രിയാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു

യോഗത്തിൽ ഡി സി സി സെക്രട്ടറി സജീവൻ കുരിയച്ചിറ, മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, ഗുരുവായൂർ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻകെ വി ഷാനവാസ് , കെ പി എ റഷീദ്, നഗരസഭാ പ്രതിപക്ഷ നേതാവ് , കെ പി ഉദയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ്, ബി വി ജോയ്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ , ബാലൻ വാറനാട്ട്, സ്റ്റീഫൻ ജോസ്, പി.ഐ ലാസർ

, ശശി വാറനാട്ട്, ആർ .രവികുമാർ, പ്രതീഷ് ഓടാട്ട്,ടി വി കൃഷ്ണദാസ്, ശിവൻ പാലിയത്ത്, ടി കെ ഗോപാല കൃഷ്ണൻ, കൗൺസിലർ മെഹ്‌റൂഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ രഞ്ജിത്ത്, സുബൈർ വലിയകത്ത്, കൃഷ്ണദാസ് പൈക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു . പരിപാടിക്ക് മനാഫ് പരുത്തിക്കാട്ട്, പ്രകാശൻ പൊന്നോത്ത്, സത്യൻ കക്കാട്,വി ഡി ജോസ്, എ കെ സുരേഷ്, ഉണ്ണികൃഷ്ണൻ പി എസ് സുരേഷ്, ഉണ്ണിമോൻ കക്കാട്, എന്നവർ നേതൃത്വം നൽകി.