കോട്ടപ്പടി തിരുനാൾ കൂടുതുറക്കലിന് വിശ്വാസികളുടെ തിരക്ക്
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ സംയുക്ത തിരുനാളിൻ്റെ കൂട്ടുതുറക്കൽ ചടങ്ങിന് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ഷംഷാബാദ് രൂപത മെത്രാൻ മാർ.റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും,വെസ്പര തിരുകർമ്മങ്ങൾക്ക് തൃശ്ശൂർ ദേവമാത പ്രോവ്യൻഷാൾ ഫാ. ഡേവിസ് പനയ്ക്കൽ മുഖ്യ കാർമികത്വവും വഹിച്ചു.
തുടർന്ന് കെ സി സിയുടെ സഹകരണത്തോടെയുള്ള വർണ്ണ മഴ. രാത്രി 10 മണിയോടെ വിവിധ കൂട്ടായ്മകളിൽ നിന്നുള്ള അമ്പ്, വള എഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ എത്തിയതിന് ശേഷം ബാൻഡ്, തേര്,അരങ്ങ് മത്സരങ്ങൾ അരങ്ങേറി . പെരുന്നാൾ ദിനമായ ചൊവ്വാഴ്ച രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന, 10 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനനടക്കും
ആഘോഷങ്ങൾക്ക് വികാരി ഫാ.ജോയ് കൊള്ളന്നൂർ, അസി.വികാരി ഫാ. ജോമോൻ താണിക്കൽ,ജനറൽ കൺവീനർ ജിജോ ജോർജ്, കൈക്കാരന്മാരായ എൻ എം കൊച്ചപ്പൻ, സെബാസ്റ്റ്യൻ എം ജെ, ബേബി ജോൺ ചുങ്കത്ത് , വിവിധ കമ്മിറ്റി കൺവീനർമാരായ ഡേവിഡ് വിൽസൺ, ഡേവിസ് സി കെ, സൈസൻ മാറോക്കി, ലിൻ്റോ ചാക്കോ സി, ബാബു എം വി, റവ. സിസ്റ്റർ റിയറോസ് , സേവ്യർ പനക്കൽ, യോഹന്നാൻ സി ആർ,ജാക്സൺ എൻ ജെ, ജോസഫ് ചുങ്കത്ത്, ബിജു മുട്ടത്ത്, ബാബു എം വർഗീസ്, ബെന്നി പനക്കൽ, ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.