

ഗുരുവായൂർ: കോട്ടപ്പടി എൻ. എസ്. എസ്. കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എം. കെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ടി. ഉണ്ണികൃഷ്ണൻ, ബിന്ദു നാരായണൻ, ജ്യോതി രാജീവ്, കെ. ഗിരീന്ദ്ര ബാബു, കെ. പി. ഉണ്ണികൃഷ്ണൻ, സിന്ധു ശശിധരൻ, കെ. പി. ശ്രീകുമാർ, ഒ. കെ. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
