Post Header (woking) vadesheri

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ‘കൃപാഗ്നി’ ബൈബിള്‍ കണ്‍വെന്‍ഷന്‍

Above Post Pazhidam (working)

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ‘കൃപാഗ്നി’ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 11മുതല്‍ 15വരെ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ദിവ്യബലിക്കും ബൈബിള്‍ പ്രതിഷ്ഠക്കും വികാരി ഫാ. റാഫേല്‍ മുത്തുപ്പീടിക കാര്‍മികനാവും. വൈകീട്ട് അഞ്ച് മുതല്‍ 9.30വരെയാണ് കണ്‍വെന്‍ഷന്‍. ഫാ. അബ്രഹാം കടിയക്കുഴി, സാബു ആറുതൊട്ടിയില്‍ എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

Ambiswami restaurant

zumba adv

കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. വികാരി ഫാ. റാഫേല്‍ മുത്തുപീടിക, ജനറല്‍ കണ്‍വീനര്‍ സാബു എം. വര്‍ഗീസ്, ബിജു അന്തിക്കാട്, തോമസ് മുട്ടത്ത്, സൈസന്‍ മാറോക്കി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)