ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലിക്ക് ശേഷം പ്രസുദേന്തി വാഴ്ച. തുടർന്ന് ദീപാലങ്കാര സ്വിച്ച് ഓൺ, എ.സി.പി കെ.ജി. സുരേഷ്നിർവഹിക്കും .
ഞായറാഴ്ച വൈകീട്ട് ആറിന് ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡേവിസ് പനക്കലിൻറെ കാർമികത്വത്തിൽ ദിവ്യബലി, വേസ്പര, തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവക്കൽ എന്നിവയും തുടർന്ന് ഫാൻസി വർണമഴയും. തിങ്കളാഴ്ച രാവിലെ 10ന് ഫാ. പോൾ മുട്ടത്തിൻറെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി. സന്ദേശം ഫാ. ജിനു പയ്യപ്പിള്ളി. വൈകീട്ട് നാലിന് ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം.
വൈകീട്ട് ഏഴിനും 9.30നും ഫാൻസി വർണ മഴ. ചൊവ്വാഴ്ച രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ ഒപ്പീസ്. വികാരി ഫാ. ജോയ് കൊള്ളന്നൂർ, ഫാ. ഡിക്സൻ കൊളമ്പ്രത്ത്, ജനറൽ കൺവീനർ ബാബു വർഗീസ്, കൈക്കാരന്മാരായ ജോജു എടക്കളത്തൂർ, ജോൺസൻ പനക്കൽ, അഡ്വ. സ്റ്റോബി ജോസ്, പബ്ലിസിറ്റി കൺവീനർ സജി റോയ് പോൾ, പി.ആർ.ഒ സൈസൻ മാറോക്കി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.